ഹൈഡല്‍ബര്‍ഗ്: മലങ്കര കത്തോലിക്കാ യൂത്ത് മൂവ്മെന്റ് (MCYM) ജര്‍മ്മനി റീജിയന്റെ വാര്‍ഷിക യുവജന സംഗമമായ 'അമിഗോസ്~2026' (Amigos 2026) നവംബര്‍ 27, 28 തീയതികളില്‍ നടക്കും. ഹൈഡല്‍ബര്‍ഗ്~മാന്‍ഹൈം മേഖലയിലെ ഗുട്ടര്‍ ഹിര്റ്റെ കിര്‍ഷെ (നല്ലയിടയന് പള്ളി) ഏൗലേൃ ഒശൃലേ ഗശൃരവല, ങലാലഹലൃ ടൃേമലൈ 38, 68307 ങമിിവലശാടരവീലിമൗ / ഒലശറലഹയലൃഴ) ആണ് വേദി. എം.സി.വൈ.എം പേട്രണായ വിശുദ്ധ അസ്സീസി ഫ്രാന്‍സിസിന്റെ (St. Francis of Assisi) മാധ്യസ്ഥ്യത്തില്‍ നടക്കുന്ന സംഗമത്തില്‍ ജര്‍മ്മനിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ പങ്കെടുക്കും. 
പ്രധാന പരിപാടികള്‍:
നവംബര്‍ 27 (വെള്ളി): വൈകിട്ട് 6.00 മണിക്ക് രജിസ്ട്രേഷനോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് ആരാധന (7.00 പിഎം), സ്നേഹവിരുന്ന് (8.00 പിഎം, താമസസ്ഥലത്തേക്ക് മടക്കം (9.00 പിഎം).
നവംബര്‍ 28 (ശനി): രാവിലെ 9.00 മണിക്ക് രജിസ്ട്രേഷനു ശേഷം 9.30 മണിക്ക് എം.സി.വൈ.എം ജര്‍മ്മനി ഡയറക്ടര്‍ റവ. ഡോ. ജോസഫ് ചേലമ്പറമ്പത്ത് പതാക ഉയര്‍ത്തും. തുടര്‍ന്ന് എം.സി.വൈ.എം ജര്‍മ്മനി ആനിമേറ്റര്‍ റവ. സിസ്ററര് മെറിന് SIC പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. രാവിലെ 9.45~ന് ഐസ് ബ്രേക്കിംഗ് സെഷനും, 10.30~ന് പൊതുസമ്മേളനവും നടക്കും.
പൊതുസമ്മേളനവും ഉദ്ഘാടനവും: സിറോ~മലങ്കര കത്തോലിക്കാ സഭ ജര്‍മ്മനി എക്ളെസിയാസ്ററിക്കല് കോര്‍ഡിനേറ്റര്‍ റവ. ഫാ. സന്തോഷ് തോമസ് കോറെപ്പിസ്കോപ്പ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഷാന്റി സാം അധ്യക്ഷത വഹിക്കും. റവ. ഡോ. ജോസഫ് ചേലമ്പറമ്പത്ത് സ്വാഗതവും, ജനറല്‍ സെക്രട്ടറി വിബിന് വിന്‍സി നന്ദിയും പറയും. ജോയിന്റ് സെക്രട്ടറി ബെറ്റ്സി ബെന്നി പ്രാര്‍ത്ഥന ചൊല്ലും. പാസ്റററല്‍ കൗണ്‍സില്‍ സെക്രട്ടറി അനൂപ് മുണ്ടേത്ത്, എം.സി.വൈ.എം ഹൈഡല്‍ബര്‍ഗ് യൂണിറ്റ് പ്രസിഡന്റ് ജോമോന് ചെറിയാന് എന്നിവര്‍ ആശംസകള്‍ നേരും. ചടങ്ങില്‍ 'സ്നേഹസ്പര്‍ശം' ഉദ്ഘാടനവും നടക്കും.
മത്സരങ്ങളും സമ്മാനദാനവും: ലിറ്റര്‍ജിക്കല്‍ സോംഗ് മത്സരം (Liturgical Song Competition 11.30 AM), ഡിബേറ്റ് മത്സരം (Debate Competition 1.45 PM) എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്. ഉച്ചകഴിഞ്ഞ് 3.15~ന് വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനദാനവും ആദരിക്കലും നടക്കും.
റീജിയണല്‍ തലത്തില്‍ റവ. ഫാ. സന്തോഷ് തോമസ് കോറെപ്പിസ്കോപ്പ (Ecclesiastical Coordinator), റവ. ഡോ. ജോസഫ് ചേലമ്പറമ്പത്ത് (Director), ഷാന്റി സാം (President), വിബിന് വിന്‍സി (General Secretary) എന്നിവരും, ഹൈഡല്‍ബര്‍ഗ് യൂണിറ്റില്‍ റവ. ഫാ. സന്തോഷ് തോമസ് കോറെപ്പിസ്കോപ്പ (Vicar), ജോമോന് ചെറിയാന് (President), സിജോ ഹൂബന്‍ (Secretary) എന്നിവരുമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഏവരെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Comments: